മനോഹരമായ ഒരു പൂന്തോട്ടം  നിങ്ങളുടെ വീട്ടിലുമാകാം

  • 2019-04-28 18:55:31

 

 

ഏവർക്കും വീട് മനോഹരമായി കാണണം എന്നാണ് ആഗ്രഹം അതിനു വേണ്ടി വേണ്ടതൊക്കെ ചെയ്യാനും ഇപ്പോഴത്തെ തലമുറ തയ്യാറാണ്. വീട് മനോഹരമാക്കുന്നതുപോലെ വീട്ടിൽ മനോഹരമായ ഒരു പൂന്തോട്ടം കൂടി ആയാലോ.പൂന്തോട്ടം വീട്ടിൽ വേണം എന്ന ആഗ്രഹം മാത്രം പോരാ അതിനു കുറച്ചു മിനക്കെടുകയും വേണം.സ്ഥല പരിമിതി നേരിടുന്ന ഇക്കാലത്തു വളരെ കുറഞ്ഞ ചിലവിൽ തന്നെ പൂന്തോട്ടം നിർമിക്കാൻ സാധിക്കും.

 

പൂന്തോട്ടം നിർമിക്കാനുള്ള സ്ഥലം റെഡി ആക്കുക എന്നതാണ് പ്രധാനപ്പെട്ട  കാര്യം. നിരപ്പായ സ്ഥലം ആണ് പൂന്തോട്ടം നിർമിക്കാൻ ഏറ്റവും എളുപ്പം. കല്ലും കമ്പും എല്ലാം മാറ്റി സ്ഥലം ഒരുക്കിയെടുത്തതിന് ശേഷം പൂന്തോട്ട നിർമാണത്തിനുള്ള കാര്യങ്ങൾ നോക്കാം. അനുഭവ സമ്പത്തുള്ളവരോട് അന്വേഷിക്കുകയോ അതുമായി ബന്ധപ്പെട്ടിട്ടുള്ള ബുക്കുകൾ വായിക്കുകയോ ഇൻറർനെറ്റിൽ പരാതി വിവരങ്ങൾ കണ്ടെത്തുകയോ ഒക്കെ ചെയ്യാം.

 

നിങ്ങളുടെ സാമ്പത്തികം അനുസരിച്ചു പൂന്തോട്ടം തയാറാക്കാം. ചെടികളാണോ പൂക്കളുള്ളവയാണോ കൂടുതൽ വേണ്ടത് എന്ന് തീരുമാനിച്ച ശേഷം ബോട്ടിലുകളോ ചെടി ചട്ടിയോ റെഡിയാക്കാം ചെടികളെ നടുന്നതിനു വേണ്ടി.ആവശ്യത്തിന് വെയിലും തളനാലും ലഭിക്കുന്ന സ്ഥലംതന്നെ ആയിരിക്കണം പൂന്തോട്ടം തയാറാക്കാൻ വേണ്ടത്.കാലാവസ്ഥ മാറുന്നതിനു അനുസരിച്ചു ചെടികളും വളരണം .ഇതെല്ലം തയാറാക്കിയ ശേഷം ചെടികൾ നേടുകയും നന്നായി പരിപാലിക്കുകയും ചെയ്താൽ മാത്രം മതി മനോഹരമായ ഒരു പൂന്തോട്ടം തയാറാക്കുന്നതിനായി .