തലയണ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കൂ

  • 2019-04-28 18:56:38

 

 

തലയണ ഇല്ലാതെ ഉറങ്ങാൻ സാധിക്കാത്തവർ ആണ് കൂടുതലും. തല അണക്കാൻ മാത്രമല്ല ഉറങ്ങാൻ നേരം കൂട്ടായി പോലും തലയണ ഉപയോഗിക്കുന്നവർ ഉണ്ട്.പക്ഷെ തലയണ ഉപയോഗിക്കുമ്പോൾ  ശ്രദ്ധിക്കുക കൂടി വേണം ചില കാര്യങ്ങൾ.

 

തലയ്ക്കനുസരിച്ചുള്ള തലയണ തന്നെ ഉപയോഗിക്കണം എപ്പോഴും.കഴുത്തിനു കൃത്യമായ താങ്ങുള തലയണ തന്നെ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ചരിഞ്ഞു കിടന്നു നോക്കിയാലും മലർന്നു കിടന്നാലും തലയണ എപ്പോഴും തലയ്ക്കു യോജിച്ചതായിരിക്കാൻ ശ്രദ്ധിക്കണം .

 

തലയണ തിരഞ്ഞെടുക്കുമ്പോൾ നല്ല സോഫ്റ്റുള്ളതായിരിക്കണം .കാട്ടിയോ പരുപരുത്തതോ ആയ തലയണ ഒഴിവാക്കേണ്ടതാണ്.കഴുത്തും തോലും ഒരുപോലെ താങ്ങായി നിൽക്കുന്ന തലയണ വേണം എപ്പോഴും തിരഞ്ഞെടുക്കാൻ.ഉയരം കൂടിയ തലയണ എപ്പോഴും ഒഴിവാക്കേണ്ടതാണ്.കഴുത്തിലെയും തോളിലേയും പേശികൾ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്.കിടക്കുമ്പോഴും ശ്രദ്ധിക്കണം , തല ഉയർന്നിരിക്കണോ താഴ്ന്നിരിക്കണോ പാടില്ല . ഉറക്കത്തിനു തടസ്സം ഉണ്ടാകാനും പാടില്ല. ഉയരം കൂടിയ തലയണ ഒഴിവാക്കുന്നതുപോലെ ഉയരം കുറഞ്ഞ തലയിണയും ഒഴിവാക്കേണ്ടതാണ്.