വാതിലുകളില്ലാത്ത 415 കോടിയുടെ വീട്... ഉടമയോ സാക്ഷാൽ കിം കര്‍ദാഷിയാൻ

  • 2019-04-29 14:25:38

വാതിലുകൾ ഇല്ലാത്ത വീടുകൾ ഉണ്ടോ ? ഉണ്ട് . അകത്തളത്തില്‍ ഒരിടത്തു പോലും വാതില്‍ ഇല്ലാത്ത ഒരു വീടുണ്ട് . ആ വീട് ഒരു സാധാരണക്കാരന്റെയല്ല മറിച്ച് പ്രശസ്ത മോഡലും ടിവി താരവുമായ കിം കര്‍ദാഷിയാന്‍ ആണ് വാതിലുകൾ ഇല്ലാത്ത ആ വീടിന്റെ ഉടമ . വാതിലുകൾ ഇല്ലാത്തതിനാൽ വീട് നിർമ്മിക്കാൻ ചിലവ് വന്നിരിക്കില്ല എന്നാണ് ചോദ്യമെങ്കിൽ തെറ്റി . നാന്നൂറ്റി പതിനഞ്ച് കോടിയാണ് ഈ വീട് നിർമ്മിക്കാൻ കിം ചെലവിട്ടത് .

വോഗ് മാഗസിനു വേണ്ടി നടത്തിയ ഷൂട്ടിലാണ് കിം തന്റെ വീടിൻെറ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചത് . കാലിഫോര്‍ണിയയിലെ ഹിഡന്‍ ഹില്‍സിലാണ് അതിമനോഹരമായ ഈ വീട് സ്ഥിതിചെയ്യുന്നത് . മിനിമലിസ്റ്റിക് രീതിയിലുള്ള വീടിനോടാണ് നടിക്ക് താല്പര്യം . അതുകൊണ്ടുതന്നെ ആ ശൈലിയയാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത് . വിശാലമായ ലിവിങ് റൂമിലേക്കാണ് വീട് തുറന്ന് ചെന്നാൽ ആദ്യം കണ്ണെത്തുന്നത് . ഈയിടത്തെ മനോഹരമാകാനായി അവിവിടായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളും പെയിന്റിങ്ങുകളും ഉണ്ട് .

വെള്ളയും ഐവറിയും തുടങ്ങി ഇളംനിറങ്ങളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത് . ചെറിയൊരു കൗച്ചും കോഫീ ടേബിളും പിയാനോയും മാത്രമുള്ള മറ്റൊരു ലിവിങ് റൂമും വീട്ടിൽ ഉണ്ട് . ഇരുപതോളം പേര്‍ക്ക് ഇരിക്കാവുന്ന ടേബിള്‍ സഹിതമുള്ള വലിയ കിച്ചണ്‍ ആണ് വീടിന്റെ മറ്റൊരു പ്രത്യേകത . അടുക്കളയില്‍ നിന്ന് വിട്ട് പാത്രങ്ങൾ വെക്കാനുള്ള ഒരു പാൻട്രീ കാണാം . ഹാന്‍ഡ്ബാഗുകളും ഷൂസുകളും വസ്ത്രങ്ങളുമൊക്കെ വയ്ക്കാൻ പ്രത്യേകം പ്രത്യേകം മുറിയുണ്ട് വീട്ടിൽ .