വീടൊരുക്കാം ചൂട് കാലത്തും

  • 2019-04-30 10:43:58

അസഹനീയമായ ചൂടാണ് വീടിനകത്തും പുറത്തും. ചൂട് എങ്ങനെ കുറക്കാം എന്നുള്ള ഗവേഷണം നടത്താൻ പോലും തയാറാണ് ഇപ്പോൾ മലയാളികൾ. വീടിനകത്തെ ചൂട് കുറക്കാനുള്ള വഴികളാണ് ഇവിടെ പറയാനുള്ളത്. വേണമെങ്കിൽ വീടൊരുക്കുമ്പോൾ ഒരു സമ്മർ മൂഡ് തന്നെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യും.റൂഫിലും അകത്തളങ്ങളിലും ചെടികൾ വച്ച് പിടിപ്പിക്കുകയാണ് ഇപ്പോൾ മിക്കവാറും ചെയ്യുന്നത്. കുറച്ചു കൂടി മിനക്കെട്ടാൽ മനോഹരമായിതന്നെ നമുക്കും ഈ വേനല്ക്കാലത്തും വീടൊരുക്കാം.

ഇളം പച്ച, പീച്ച് , ഇളം മഞ്ഞ തുടങ്ങിയ നിറങ്ങളിൽ ഉള്ള പെയിന്റിങ്ങുകൾ വീടിനും നൽകുകയോ അത്തരത്തിലുള്ള കർട്ടൻ വീട്ടിൽ തയ്ച്ചിടുകയോ ചെയ്യാം. ഫർണീച്ചറുകൾക്കു കോട്ടൺ കവറിങ് കൂടി കൊടുത്താൽ ചൂട് ഒഴിവായി. ഇളം നിറത്തിലുള്ള ഫര്ണിച്ചറിന് കടും നിറത്തിലുള്ള കുഷ്യൻ കൊടുത്താൽ കാണാനും ഭംഗിഉണ്ടാകും ഇരിക്കുമ്പോൾ ചൂടും തോന്നില്ല.

കാറ്റിലൊഴുകുന്ന കർട്ടൻ തയ്ച്ചിടുമ്പോൾ കാണാനും ഭംഗിയാണ്, കാറ്റിലൊഴുകുമ്പോൾ ചൂടും കുറയും. പരമാവധി ലിനൻ , സിൽക്ക് പോലുള്ള തുണികൾ ഒഴിവാക്കി കോട്ടൺ ഫാബ്രിക് കർട്ടൻ ആണെങ്കിൽ തീരെ ചൂട് തോന്നുകയില്ല.