ടെറേറിയവുമായി ഫ്ലാറ്റുകൾ അലങ്കരിക്കാം

  • 2019-04-30 11:32:26

വീടും ഓഫീസുമെല്ലാം മനോഹരമായി അലങ്കരിക്കുന്നത് എപ്പോഴും താല്പര്യമുണ്ടാക്കുന്ന കാര്യമാണ് . വ്യത്യസ്തമായ രീതിയിൽ ചെടികൾ അലങ്കരിച്ചാൽ വീടും ഓഫീസും മനോഹരമാക്കാം. പച്ചപ്പ്‌ കാണുന്നത് തന്നെ ഒരു മനോഹാരിതയാണ്. ചെടികളും പൂന്തോട്ടവുമെല്ലാം മനോഹരമാക്കുന്നതിനു കുറച്ചു ശ്രമം മാത്രം മതി.

ഗ്രാമീണ ജീവിതം മാറി നാഗരിക ജീവിതതിലേക്കു കൂടുമാറ്റം സംഭവിച്ചപ്പോൾ ചെടികളുടെയും പൂന്തോട്ടത്തിൻറെയും മനോഹാരിതയ്‌ക്കു കോട്ടം സംഭവിച്ചു . ഫ്ലാറ്റുകളിൽ ഇവയ്ക്കൊക്കെ സ്ഥാനം എവിടെ ആണെന്നുപോലും നിശ്‌ചയിക്കാൻ സാധിക്കാതായി. അങ്ങനെയുള്ളവർക്കുള്ള ഒരു വഴിയാണ് ചില്ലു കുപ്പിക്കുള്ളിലെ പൂന്തോട്ടം.

ചെറിയ ഗ്ലാസ് പോട്ടില്‍ ചെടി വളര്‍ത്തുന്ന ഇത്തരം ചെടികൾ ടെറേറിയം എന്നാണ് അറിയപ്പെടുന്നത്. വേണമെങ്കിൽ ഇതൊരു ബിസിനെസ്സുമാക്കാൻ സാധിക്കും. കണ്ണാടിക്കുള്ളിൽ മനോഹാരിതമായി നിലനിൽക്കുന്ന ചെടികൾ കാണുമ്പൊൾ ആണ് ഇത് മനസിലാക്കാൻ സാധിക്കുന്നത്. ചെറിയ ഹോർലിക്സ് ബോട്ടിലുകളും മറ്റും ഇത്തരത്തിൽ ചെടികൾ നടാനായി ഉപയോഗിക്കാം. ഭംഗിയുള്ള ബോട്ടിലുകളും മറ്റും വിദേശങ്ങളിൽ ലഭിക്കും.

പ്രധാനമായും ടെറേറിയങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഓപ്പണും ക്ലോസും. ക്ലോസ് ടെറേറിയങ്ങള്‍ക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ഓപ്പണ്‍ ടേറേറിയങ്ങള്‍ കൃത്യമായി നനച്ചില്ലെങ്കില്‍ ചീത്തയായിപോകാന്‍ സാധ്യതയുണ്ട്. കാക്റ്റസ്, സക്കുലാന്തസ്, സിമോണിയം, ക്രിപ്റ്റാന്തസ് തുടങ്ങിയവയാണ് ഇത്തരത്തിൽ ചെടികൾ നടനായി ഉപയോഗിക്കുന്നത്.