അറിയാമോ ബഹുനിലകെട്ടിടങ്ങളെക്കുറിച്ച്

  • 2019-04-30 14:35:04

നമ്മൾ എപ്പോഴും കേൾക്കുന്ന വാക്കാണ് ബഹുനിലകെട്ടിടങ്ങൾ.പക്ഷെ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ ബഹുനില കെട്ടിടങ്ങൾ എന്താണെന്നു മനസിലാക്കാൻ. ഉണ്ടാകില്ല. പലനിലകളുള്ള കെട്ടിടങ്ങളെയാണ് ബഹുനില കെട്ടിടങ്ങൾ എന്ന് പറയുന്നത്. വർധിച്ചു വരുന്ന ജനസംഖ്യ തന്നെയാണ് കെട്ടിടങ്ങൾ വർധിച്ചു വരുന്നതിനു പിന്നിലുള്ള കാരണവും. ജനസംഖ്യ വർദ്ധനവ് മാത്രമല്ല അതിനൊപ്പം തന്നെ സുഖ സൗകര്യങ്ങൾ കൂടുതൽ വേണമെന്നുള്ള ആഗ്രഹവും ഇതിനു പിന്നിൽ ഉണ്ട്.

സ്വതന്ത്രമായ വീടുകൾ മാറിക്കൊണ്ടാണ് ആകാശ ഗോപുരങ്ങൾ പോലെ ബഹുനില കെട്ടിടങ്ങൾ പല സ്ഥലങ്ങളിൽ ആയി പ്രത്യക്ഷപ്പെടുന്നത്. ജനസാന്ദ്രത കൂടുന്നതിനാലാണ് ബഹുനില കെട്ടിടങ്ങളെ നമുക്ക് ആശ്രയിക്കേണ്ടിവരുന്നത് എന്ന് പൂർണമായും അനുകൂലിച്ചു പറയാനും സാധിക്കില്ല. ഈ വലിയ കെട്ടിടത്തിൽ താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷാ ഉറപ്പു വരുത്തുക എന്നതാണ് കെട്ടിടങ്ങൾ പണിയുന്ന വ്യക്തിയുടെ പ്രധാന ലക്ഷ്യമാകേണ്ടത്. അതിനൊപ്പം തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഈ കെട്ടിടങ്ങളിൽ ലഭ്യമാവുകയും വേണം. കെട്ടിടങ്ങൾ ആവശ്യാനുസരണം പണിതുയർത്തിയതിനു ശേഷം അവയ്ക്കു ജീവൻ ആയി കറന്റും കൂടി ആകുമ്പോൾ ബഹുനിലകെട്ടിടം അർത്ഥവത്തായി. ഓർത്തിരിക്കേണ്ട ഒരു കാര്യം എന്നത് ഉയരം കണക്കാക്കിയാണ് എപ്പോഴും ഒരു കെട്ടിടം ബഹുനിലയാണോ എന്ന് കണക്കാക്കുന്നത്.