സ്ലീപ് ബോക്സുമായി സക്കർബർഗ്

  • 2019-05-02 10:56:29

സക്കർ ബർഗ് എന്ത് ചെയുന്നു എന്ന് അന്വേഷിക്കുന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. ഇദ്ദേഹത്തെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല കാരണം ഫേസ് ബുക്കിനെ സ്നേഹിക്കാത്തവരും ഒരു അക്കൗണ്ട് ഇല്ലാത്തവരും ആരുമില്ല എന്നുള്ള അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇത്തവണ അദ്ദേഹത്തിന്റെ വിശേഷം എന്നത് സ്ലീപ് ബോക്സ് ആണ്. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ഇദ്ദേഹം ഈ സ്ലീപ് ബോക്സ് മറ്റാർക്കുമല്ല തയാറാക്കിയിരിക്കുന്നത്. സ്വന്തം ഭാര്യക്കു വേണ്ടിയാണ്.

കുട്ടികൾ ഉള്ള വീട്ടിലെ അമ്മമാരുടെ ഉറക്കത്തെ കുറിച്ച് ആരോടും പറയേണ്ട കാര്യമില്ല കാരണം അവർക്കു ഉറങ്ങാൻ സാധിക്കില്ല എന്നാണ്. ഫേസ്ബുക്കിന്റെ സി ഇ ഓ യുടെ വീട്ടിലും അവസ്ഥ മറിച്ചല്ല. ഭാര്യക്കു ഉറക്കം ശരിയാകില്ല എന്ന് മനസിലാക്കിയാണ് സക്കർ ബർഗ് അവർക്കായി ഒരു സ്ലീപ് ബോക്സ് തയാറാക്കിയത്.

മരം കൊണ്ടുള്ള ഒരു സ്ലീപ് ബോക്സ് ആണ് അദ്ദേഹം ഭാര്യക്കായി തയാറാക്കിയിരിക്കുന്നത്. മക്കൾ ഉണരുന്ന സമയം ആയ 6 മണിക്കും 7 മണിക്കും ഇടയിലായി ബോക്സിൽ ഒരു ചെറിയ പ്രകാശം ഉണ്ടാകും.അപ്പോൾ സമയം ആയോ മക്കൾ ഉണരാറായോ എന്ന് ഭാര്യക്കു നോക്കേണ്ട ആവശ്യം വരുന്നില്ല. അതിനാൽ തന്നെ ഭാര്യ നന്നായി ഉറങ്ങുന്നു എന്നാണ് സക്കർ ബർഗ് പറയുന്നത്.