വീട് പോലെ സൗകര്യം ഒരുക്കി വിമാനയാത്ര

  • 2019-05-02 11:14:06


വിമാന യാത്ര എപ്പോഴും നിശ്ചിത സമയത്തായിരിക്കും . പക്ഷെ ദൈർഘ്യമേറിയ ഒരു വിമാന യാത്ര സങ്കല്പിച്ചു നോക്കൂ.ആ സങ്കൽപം ആണ് യാഥാർഥ്യം ആകാൻ പോകുന്നത്. കുറച്ചു നാളുകൾ കൂടി കഴിയുമ്പോൾ 20 മണിക്കൂർ തുടർച്ചയായായി യാത്ര ചെയ്യാനുള്ള സൗകര്യം ആണ് ആസ്ട്രേലിയയിലെ ക്വാണ്ടസ് എയര്‍വേയ്സ് ഒരുക്കുന്നത്.

ഏകദേശം ഭൂമിയുടെ പകുതിയോളം അതായതു സിഡ്‌നി മുതൽ ലണ്ടൻ വരെ യാത്ര ചെയ്യാനുള്ള സൗകര്യം ആണ് എയർ ലൈൻസ് ഒരുക്കുന്നത്. ലോകത്തിലെ മുൻനിര കമ്പനികൾ ഏറ്റവും ദൈർഘ്യം ഏറിയ വിമാന യാത്രക്കുള്ള വിമാനം തയാറാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. 300 യാത്രക്കാരും, അവരുടെ ലഗേജും, ആവശ്യത്തിന് ഇന്ധനവും കൊണ്ടുപോകാൻ കഴിയുന്നതായിരിക്കണം വിമാനം എന്നാണ് അവർ പ്ലാൻ ചെയ്യുന്നത്.

പ്രൊജക്റ്റ് സൺറൈസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് വേണ്ടി രണ്ട് കമ്പനികളും മുന്നോട്ട് വന്നെങ്കിലും ക്വാണ്ടസ് തെരഞ്ഞെടുത്തത് എയർബസ് A350 നെയാണ്. ബങ്ക് ബെഡ്ഡുകൾ, കുട്ടികൾക്കായി ക്രഷ്, മുതിർന്നവർക്കായി ജിം, ബാർ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വിമാനത്തിൽ ഉണ്ടായിരിക്കും എന്നാണ് അവകാശപ്പെടുന്നത് .