ദുബായിലെ ആകാശ ഗോപുരങ്ങൾ

  • 2019-05-02 11:59:11

ഗൾഫ് എന്ന് കേൾക്കുമ്പോൾ രണ്ടു കാര്യങ്ങൾ ആണ് ഓർമ വരിക,ഒന്ന് പ്രവാസിയും മറ്റൊന്ന് അവിടുള്ള ആകാശ ഗോപുരങ്ങളും. ഉത്തര ആഫ്രിക്ക, പശ്ചിമ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങൾ നോക്കുകയാണെങ്കിൽ അവ സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. അംബര ചുംബികളായ 325 കെട്ടിടങ്ങൾ ആണ് ദുബായിലുള്ളത്. ലോകത്താകമാനം ഉള്ള കെട്ടിടങ്ങളുടെ കണക്കെടുക്കുകയാണെകിൽ ദുബായ് ആറാം സ്ഥാനത്താണ്. ആർഭാടങ്ങളുടെ വാക്കായ സിങ്കപ്പൂർ പോലും ദുബായിക്ക് പിന്നിലാണ്.

വർധിച്ചു വരുന്ന ജനസംഖ്യയും ജനസാന്ദ്രതയുമാണ് കെട്ടിടങ്ങൾ വർധിച്ചു വരാൻ കാരണം. അതിലെല്ലാം ഉപരി സ്ഥലമില്ലായ്മയും. ആഡംബരജീവിതം ഇഷ്ടപ്പെടുന്നവരാണ് കൂടുതലും ദുബായ് നിവാസികൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബായിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ ദിനം കഴിയുംതോറും ദുബായിലുള്ള കെട്ടിടങ്ങളുടെ എണ്ണവും വർധിച്ചു വരികയാണ്. ലോകത്തുള്ള മറ്റുള്ള നഗരങ്ങളുമായി ദുബായ് ഇപ്പോഴും മത്സരിക്കുകയാണ് അംബരചുംബികളുടെ കാര്യത്തിൽ. ഹോങ്കോങ് ആണ് ആകാശ ഗോപുരങ്ങൾ ഏറ്റവും കൂടുതൽ ഉള്ള നഗരമായി ലോകത്തിൽ ഉള്ളത്.1391 കെട്ടിടങ്ങൾ ആണ് ഹോങ്കോങ്ങിൽ ഉള്ളത്.