ജനസംഖ്യാനുസൃതമായ 5 നഗരങ്ങൾ

  • 2019-05-02 12:26:48

ദിനം പ്രതിയാണ് ജനസംഖ്യ വർധിച്ചു വരുന്നത് എന്ന് പറയാൻ സാധിക്കില്ല ഇപ്പോൾ നിമിഷങ്ങളുടെ കണക്കിലാണ് ലോകത്തു ഓരോ കുഞ്ഞും ജനിക്കുന്നത്. ദശ ലക്ഷ കണക്കിന് ജനങ്ങൾ തൊഴിൽചെയ്ത് ഉപജീവന മാർഗം കണ്ടെത്തി ജീവിക്കുന്ന സ്ഥലങ്ങളെ ആണ് പൊതുവെ നഗരങ്ങൾ എന്ന് പറയുന്നത്. വലിയ തെരുവുകളും കെട്ടിടങ്ങളും പൊതുവെ നഗരങ്ങളിൽ ഉണ്ടാകും. ജോലിസ്ഥലം അടുത്താണ് അതുപോലെ തന്നെ ദൈനം ദിന ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യമാണ്. നഗരങ്ങളാണ് പൊതുവെ ജീവിക്കാനായി ജനങ്ങൾ തിരഞ്ഞെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?

1. ഷാങ്ഹായ്, ചൈന : ചൈനയിലെയും ലോകത്തേയും ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരം ആണ് ഷാങ്ഹായ്. 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ ഇവിടെ വസിക്കുന്നു. ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.

2. കറാച്ചി, പാകിസ്താൻ : പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയാണ് ജനസംഖ്യാപരമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. കറാച്ചി പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനം കൂടിയാണ്.

3. ബെയ്ജിങ്, ചൈന : ചൈനയുടെ തലസ്ഥാനമാണ്‌ ബെയ്‌ജിങ്ങ്‌. ലോകത്തിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളിലൊന്നായ ബെയ്ജിങ് ഇംഗ്ലീഷ് പേരായിരുന്ന പീക്കിങ്ങ് എന്ന പേരിലായിരുന്നു ഏറെക്കാലം അറിയപ്പെട്ടിരുന്നത്. ബെയ്ജിങ് ഷാങ്ഹായ്ക്കു ശേഷം ചൈനയിലെ ഏറ്റവും വലിയ നഗരവുമാണ്‌ .

4. ലാഗോസ്, നൈജീരിയ : നൈജീരിയയുടെ മുൻതലസ്ഥാനവും രാജ്യത്തെ സാമ്പത്തിക സിരാകേന്ദ്രവുമാണ്‌ ലാഗോസ് അഥവാ ലെഗോസ്. ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും ഏറ്റവുമധികം വളർച്ചാനിരക്കുള്ള രണ്ടാമത്തെ നഗരവും ലോകത്തിലേയ്ക്കും‍വച്ച് ഏറ്റവുമധികം വളർച്ചാനിരക്കുള്ള ഏഴാമത്തെ നഗരവുമാണിത്.

5. ഡെൽഹി, ഇന്ത്യ : 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌. . ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺ‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡൽഹി സംസ്ഥാനം. ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്.