ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാമതു മുംബൈ നഗരം

  • 2019-05-02 12:42:38

ഇന്ത്യൻ വാണിജ്യ തലസ്ഥാനമായ മുബൈയെ തേടി ഒരു പുതിയ അംഗീകാരം കൂടി തേടിയെത്തിയിരിക്കുകയാണ് . ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ 12ആം സ്ഥാനം ഇനി മുംബൈക്ക് സ്വന്തം. 2017 ലെ കണക്ക് അനുസരിച്ച് സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനമാണ് മുംബൈക്ക് ഉണ്ടായിരുന്നത് . എന്നാൽ ഒരുവർഷം കൊണ്ട് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുംബൈ പന്ത്രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു .

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ലണ്ടൻ ആണ് .ന്യൂയോർക്ക് നഗരത്തെ പുറകിലാക്കിക്കൊണ്ടാണ്‌ ഈ നേട്ടത്തിലേക് ലണ്ടൻ എത്തിച്ചേർന്നത് . ഇന്ത്യയിൽ സമ്പന്നർക്ക് വലിയ അളവിലുള്ള വളർച്ചയാണ് ഈ കുറഞ്ഞ കാലം കൊണ്ട് ഉണ്ടായത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 55 ശതകോടീശ്വരന്മാർ മാത്രമാണ് 2013 കാലഘട്ടത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നത് . എന്നാൽ 2018 ആയപ്പോഴേക്കും ഈ കണക്ക് 119 ആയി ഉയർന്നു. ഇവരിൽ ഭൂരിഭാഗംപേരുടെയും പ്രവർത്തന കേന്ദ്രം മുംബൈ നഗരം ആണെന്നുള്ളതാണ് വസ്തുത .

മുംബൈയെ തേടി വന്ന പുതുയ അംഗീകാരം റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത് . വൻകിട നിർമ്മാണ കമ്പനികളുടെ ഒഴുക്കൻ പട്ടികയുടെ പ്രഖ്യാപനത്തിന് ശേഷമാണ് മുംബൈയിൽ ഇങ്ങനെയൊരു ഉയർച്ച ഉണ്ടായിരിക്കുന്നത്. അതിൽ ഏറിയ പങ്കും റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നതാണ് . ബോളിവുഡ് താരങ്ങൾ, ബിസിനസ് ഭീമൻന്മാർ തുടങ്ങി പ്രമുഖരായ പലരും മുംബൈയിൽ ഒരു സംരഭത്തിനോ വീടിനോ വേണ്ടി ശ്രമിക്കുന്നത് നല്ല സൂചനയായാണ് ഈ മേഖല വിലയിരുത്തുന്നത്.