ലൈറ്റിംഗ് ഇങ്ങനെ ചെയ്യണം... ഗൗരി ഖാൻ നൽകുന്ന ടിപ്സ് അറിയാം

  • 2019-05-03 12:01:56

ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ പത്നി ഗൗരിഖാൻ നമുക്ക് സുപരിചിതയായ വ്യക്തിത്വം ആണല്ലോ . എന്നാൽ ഗൗരി ഒരു പ്രശസ്ത ഇന്റീരിയർ ഡിസൈനർകൂടിയാണെന്നുള്ള കാര്യം നമ്മളിൽ പലർക്കും അറിവില്ലാത്ത ഒന്നായിരിക്കും . ബോളിവുഡിലെ പല താരങ്ങളുടെയും വീടിന്റെ ഇന്റീരിയർ ഒരുക്കിയിട്ടുള്ളത് ഗൗരിയാണ് . രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കരണ്‍ ജോഹര്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ വീടിന്റെ മനോഹാരിതക്ക് പുറകിൽ ഗൗരിയുടെ കൈകളാണ്. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഏറ്റവും പ്രാധാന്യം നൽക്കേണ്ട ഒരു ഘടകം വീടിന്റെ ലൈറ്റിനിങ് ആണെന്നാണ് ഗൗരിയുടെ അഭിപ്രായം . ആ മേഖലയിൽ ചില ടിപ്പുകളും ഗൗരി തന്റെ ആരാധകർക്കായി പറയുന്നുണ്ട്.

വീടിനു പുറത്ത് ലൈറ്റുകള്‍ ഒരുക്കുമ്പോൾ കാഴ്ചയിലെ ഭംഗി മാത്രം നോക്കി ലൈറ്റുകൾ വാങ്ങരുത് . വീടിന്റെ സുരക്ഷിതത്വത്തിനും നല്ല പങ്ക് അവിടെയുണ്ട് . സ്‌പൈക്കുകളും ബൊളാര്‍ഡുകളും പേഷ്യോവിലും പൂന്തോട്ടത്തിൽ നൽകുന്നത് നല്ലാതാണ് . ലൈറ്റ് മൂലം ഉണ്ടാകുന്ന നിഴലും പ്രത്യേകം ശ്രദ്ധിക്കണം . വെളിച്ചക്കുറവിന് ഇത് വഴിവെക്കുന്നുണ്ടാകാം . ബാത്റൂമുകളിൽ ഏറ്റവും മുകളിൽ ലൈറ്റുകൾ നൽകുന്നതിന് പകരമായി കണ്ണാടിയുടെ ഇരുവശങ്ങളിലും നൽകിയാൽ മുഖത്ത് നിഴൽ വീഴുന്ന പ്രശ്നം പരിഹരിക്കാം .

നല്ല വെളിച്ചം വേണ്ട ഇടമാണ് വാൽഡ്രോബ്. അവിടെ ഫ്‌ളൂറസെന്റ് ലൈറ്റുകൾക് മുൻഗണന നൽകുന്നത് നന്നായിരിക്കും . ഇത് വൈദ്യതചാർജിലും നേട്ടം ഉണ്ടാക്കിത്തരും . കുട്ടികളുടെ മുറികൾക്ക് ചേരുന്നത് എൽ ഇ ഡി ലൈറ്റുകൾ ആണ് . പൊട്ടിപ്പോകാന്‍ ബുദ്ധിമുട്ടുമുള്ള എൽ ഇ ഡി ലൈറ്റുകൾ വളരെ തെളിച്ചമുള്ളവയുമാണ് . കമ്പ്യൂട്ടർ മുറിയിലെ ലൈറ്റ് കണ്ണിന് ഹാനികരമാകാത്ത വിധത്തിലാവണം . സ്‌ക്രീനിനേക്കാള്‍ ബ്രൈറ്റായ ലൈറ്റ് ഒഴിവാക്കുന്നതാണ് നല്ലത് . ലിവിങ് റൂമില്‍ പ്രത്യേക ചിട്ടകളൊന്നും ഇല്ലാതെ മിക്‌സ് ആന്‍ഡ് മാച്ചായി ലൈറ്റുകള്‍ കൂടുതൽ യോജിക്കുമെന്നും ഗൗരി അഭിപ്രായപ്പെടുന്നു.