വീട്‌ പുതുക്കി പണിയും മുമ്പേ...

  • 2019-05-03 12:16:25

പഴയ കാലത്തെ പ്രൗഢി വിളിച്ചോതുന്ന വീടുകൾ പൂർണമായും പൊളിച്ചുകളയാതെ പുതിയ കാലത്തിന് ചേരുന്ന രീതിയിൽ പുനർനിർമ്മിക്കുന്ന പ്രവണത വലിയ തോതിൽ കണ്ടുവരുന്ന കാലഘട്ടമാണ് ഇത് . വീട്ടിലെ മുറികളുടെ എണ്ണം കൂട്ടാൻ വേണ്ടിയാണ് ഈ പ്രവണത കൂടുതലായി നാം ചെയ്തുപോരുന്നത് . ധാരാളം അളവിൽ പണം ലാഭിക്കാവുന്നതും സമയം ലഭിക്കാവുന്നതുമായ പ്രവർത്തനമായതിനാൽ സൂക്ഷ്മമായ ശ്രെദ്ധ വച്ചുപുലർത്തേണ്ടത് ആവശ്യമാണ് . അവയിൽ ഏറ്റവും ശ്രദ്ധ വേണ്ട മേഖലകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം .

പഴയ വീടുകളുടെ കാലപ്പഴക്കമാണ് ഈ രീതിയിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . അതുകൊണ്ടുതന്നെ ആ പഴക്കം മൂലം ജീർണ്ണത സംഭവിച്ചിട്ടുള്ള ഭാഗങ്ങളും , ബലം കുറഞ്ഞ മറ്റ് ഭാഗങ്ങളും പൊളിച്ചുനീക്കിവേണം പുനരുദ്ധാരണത്തിന് കടക്കാൻ . ഇതിന്റെ ഭാഗമായി വീട്ടിലെ പ്രധന വാതിൽ മാറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ മാറ്റുന്ന വാതിൽ മറ്റ് വാതിലുകളെക്കാൾ വലിപ്പക്കൂടുതൽ ( ഉയരവും വീതിയും ) ഉള്ളത് ആയിരിക്കണം .

വീടിന്റെ അകത്തെ വെളിച്ചത്തിന്റെ ലഭ്യത പരമാവധി പരിഗണിച്ചുവേണം പുനർനിർമ്മാണം തുടങ്ങാൻ . പ്രധന വെളിച്ച ശ്രോതസ്സ് ആയ സൂര്യപ്രകാശം വീട്ടിലേക്ക് കടക്കുമ്പോൾ അതിന് തടസമായി നിൽക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടുള്ളതല്ല . ഇത് വാസ്തുസംബന്ധമായ പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാവുന്ന ഒന്നാണ് . മതിലുകൾ ഇതിന്റെ ഭാഗമായി വീണ്ടും പണിയുന്നുണ്ടെങ്കിലും ഈ കാര്യം ശ്രദ്ധിക്കണം . വീടിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് ഒരു തരത്തിലുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളും അനുവദനീയമല്ല .